ന്യൂഡൽഹി: വിവാഹ വാർഷികത്തിൽ ഭാര്യയ്ക്ക് വിലയേറിയ സമ്മാനം വാങ്ങുന്നതിനായി മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ രോഹിത് (മച്ചി) സ്ഥിരം കുറ്റവാളിയാണെന്നും 22 കവർച്ച, പിടിച്ചുപറി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസ് അന്വേഷണത്തിൽ ആദ്യം അറസ്റ്റിലായത് ഇയാളുടെ സുഹൃത്തായ അർജുൻ സരീൻ ആണ്. ഇയാൾക്കെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്.
റോണിത് കാരാട്ടി എന്നയാളുടെ മൊബൈൽ ഫോൺആണ് മോഷ്ടിക്കപ്പെട്ടത്. ഇയാൾ കിഷൻ ഗഞ്ചിലേക്ക് സൈക്കിളിൽ പോകുമ്പോൾ റോഹ്തക് റോഡിലെ ഒരു മധുരപലഹാരക്കടയ്ക്ക് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ടുപേർ ഇയാളുടെ ഫോൺ തട്ടിയെടുക്കുകയായിരുന്നു.
ഇവരെ പിന്തുടർന്ന റോണിത് കാരാട്ടിയും സുഹൃത്തുക്കളും പ്രതാപ് നഗർ മെട്രോ സ്റ്റേഷനിൽ വച്ച് പ്രതികളെ കണ്ടെത്തി. അർജുനെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും രോഹിത് രക്ഷപെട്ടു.
സംഭവത്തിൽ രോഹിത് നിർബന്ധിച്ചതിനെ തുടർന്നാണ് മോഷണം നടത്തിയതെന്ന് അർജുൻ പോലീസിന് മൊഴി നൽകി. ഞായറാഴ്ച രാത്രി കിഷൻ ഗഞ്ച് പ്രദേശത്തെ റെയിൽവേ ട്രാക്കിന് സമീപം വച്ച് പോലീസ് സംഘം രോഹിതിനെ അറസ്റ്റ് ചെയ്തു. മോഷണം പോയ മൊബൈൽ ഫോൺ ഇയാളിൽ നിന്നും കണ്ടെത്തി.